Sunday, January 4, 2009

കവിത




പര്‍ദ്ദ

പര്‍ദ്ദ
വേണം
വേണ്ട
വേണ്ട
വേണം
പര്‍ദ്ദ കാറ്റു കടക്കാത്ത
തടങ്കല്‍ പാളയമാണ്
പര്‍ദ്ദ നിച്ച നോട്ടങ്ങളില്‍ നിന്നുള്ള കവജമാണ്
ഖുറാനില്‍ പര്‍ദയുണ്ട്
പര്‍ദയില്‍ ഖുറാനുണ്ട്
പര്‍ദയില്‍ സ്വതത്രിയമുണ്ട്
സ്വാതന്ത്രിയം പര്‍ദ്ദയിട്ടു മൂടരുത്
പര്‍ദ്ദ പറുദീസയാണ്
പരുദീസയിലെ കട്ടുറുമ്പ് ആണ്

ഡിസ്കഷന്‍ ഓവര്‍

പര്‍ദ്ദക്കുള്ളില്‍ ഒരു സ്ത്രീയുണ്ട്

2 comments:

  1. ആഹാ! ആ അവസാന വരിയ്ക്ക് ഒരു സല്യൂട്ട്!

    ReplyDelete
  2. അവസാന കവിത മുതല്‍ കീഴോട്ടാണ് ഞാന്‍ വായിച്ചത്.
    മുഴുവന്‍ കവിതയും വായിച്ചു തരിച്ചിരിക്കുന്നു.
    ഒന്നും പറയാന്‍ ഇല്ല.
    അപാരം....

    ReplyDelete