Thursday, September 23, 2010

ആശാന്‍


പണ്ടൊക്കെ എല്ലാ ശ്രീ നാരായണീയ ഭവനങ്ങളിലും
ഒരു കുമാരനാശാന്‍ കാണുമായിരുന്നു
നളിനി, കരുണ, ചണ്ടാല ഭിക്ഷുകി എന്നിങ്ങനെ .....
ഇപ്പോഴുമുണ്ട്
മത്തങ്ങപോലെ കുറുകിയ ഒരാശാന്‍
ബാറ്, കള്ള്, കളത്രം എന്നിങ്ങനെ

അഞ്ചുകല്പനകള്‍


ജാതി ചോദിക്കരുത് പറയരുത്
സ്ത്രീകളുടെ സീറ്റില്‍ ഇരിക്കരുത്
അന്ന്യന്ടെ മുതല്‍ ആഗ്രഹിക്കരുത്
കടം പറയരുത്
ചോദിക്കരുത്
പകരം
മൊബൈല്‍ നമ്പര്‍ ചോദിക്കുക
എല്ലാം നടക്കും

കവിത/ ഗുരു


ഓഹോ അതുശരി
അപ്പോള്‍ കണ്ണാടി പ്രതിഷ്ഠ നടത്തിയത് നിങ്ങള്‍ ആണല്ലേ ?
പേടിച്ചരണ്ട വൃദ്ധന്‍
നാല്‍കവലയിലെ കണ്ണാടിക്കൂട്ടില്‍ കയറി കുന്തിച്ചിരുന്നു

കുടുംബകല്ലറ


അപകടം വല്ലതും പറ്റുമോ എന്ന്
പേടിച്ചു അയാള്‍ ഭാര്യയെ പുറത്തേക്ഒന്നും കൊണ്ടുപോകാറില്ല
സിനിമക്കോ പാര്‍കിലോ
എന്തിനുഉ‍ത്സവ പറമ്പിലെ ഒളിനോട്ടങ്ങളെ പോലുംഅയാള്‍ക് പേടിയാണ്
പാവം
എല്ലാ ദിവസ്സവും രാവിലെ മോട്ടോര്‍ബയ്കും കാലിനിടയില്‍ തിരുകി
അയാള്‍
പെണ്ണുങ്ങളുടെ കടിതടങ്ങളില്‍
വേട്ടക്കിറങ്ങും.

Saturday, February 6, 2010

പ്രണയം


പ്രണയം അവാച്ച്യലാസ്യലയനിര്വ്രിതിയാണ്
പളുങ്ക് ഗോട്ടിയാണ്
എലിപ്പത്തായത്തിലെപൂടയാണ്
എന്നൊന്നും എനിക്കഭിപ്രായമില്ല.
മുറിവേറ്റ ഹൃദയത്തെ തുന്നിച്ചേര്ക്കാനുതകുന്ന
നനുത്ത നൂലാണ് പ്രണയം


കശ്മലന്‍അതികാലതു എഴുന്നെറ്റു
മുന്തിരി തോട്ടങളില്‍ പൊയ്
മുന്തിരിവല്ലികല്‍ തളിര്‍തു പൂവിടുകയും
മാതള നാരകം പൂക്കുകയും
ചെയ്തുവൊ എന്നു നൊക്കാം
അവിടെവചുഞാന്‍ നിനക്കെന്‍റ്റെ പ്രേമം തരാം

ഇതതരം ഉഡായിപ്പു വാഗ്ധാനങ്ള്‍
ഞാ​‍നെന്‍റ്റെ കാമുകിക്കുനല്‍കിയില്ല
എന്‍റ്റെ കൂടെവന്നാല്‍
പത്തു പിള്ളാരുടെ തള്ളയാക്കാമെന്നുപറഞു

പക്ഷെ
എനിക്കു വാക്കുപലിക്കാന്‍ ക്ഴിഞില്ല
കുട്ടികള്‍ 2 അയപ്പോള്‍ അവളു നിര്‍തതി.

Posted on July 14, 2009 at 6:18p

കവിത
മാന്ത്യം

ഞാന്‍ മൂന്നിലധികം തൊഴിലുകളില്‍ മിടുക്കനാണു
മൂന്നു ഭാഷകള്‍ സംസരിക്കും
ദെയ്‌വക്രിപയല്‍ എനിക്കു മൂന്നു മക്കളുനട്
പക്ഷെ മൂന്നു മാസമായി പണിഒന്നുമില്ല
............................

പുലര്‍ചെ മുജന്മ സുക്രിതമയി ലഭിചഭാരയ്യയുടെ
ഒചകേട്ടആണു ഉണരുന്നതു
ഹെ ..മനുക്ഷാ ഇവിടെ അരിയില്ല തുണിയില്ല
ഉപ്പില്ല മുളകില്ല തെയില പഞ്ചസാര കപ്പിപ്പൊടി
പചക്കരി കടുക് തവിട് എന്തിനു ചെവിയിലിട്ടു തിരുകാന്‍
ഒരു കൊഴിപ്പൂടപൊലും...

വെയിലു തുളചുകയറുന്ന
ആ വ്രിതികെട്ടസ്തലം പുതപ്പുകൊന്‍ടു മറച്
ഞാനിങനെ അയവറക്കി
ആഗോള സാംബതികമാന്ത്യം
എന്തന്നറിയതത മൂധെവി.........